
ആറന്മുള: പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മല്ലപ്പുഴശ്ശേരി സ്വദേശി വിഷ്ണുവിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. 2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പരാതി ആറന്മുള പോലീസിന് കൈമാറുകയും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.