വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: യുവാവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ്

0 second read
Comments Off on വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: യുവാവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ്
0

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആനന്ദപ്പള്ളി പന്നിവിഴ രഞ്ജിത്ത് ഭവനം വീട്ടില്‍ നിന്നും തിരുവനന്തപുരം മണക്കാട് മേടമുക്ക് കാര്‍ത്തികനഗറില്‍ തോപ്പില്‍ വീട്ടില്‍ താമസം ആര്‍. രഞ്ജിത്ത് (32) ആണ് പിടിയിലായത്.

ജൂണ്‍ ഒമ്പതിനും 11 നും രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നറിയിച്ചതുപ്രകാരം പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം, നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും ഇന്നലെ പിടികൂടുകയായിരുന്നു.

ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ച പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ജലാലുദീന്‍, സി പി ഒ മാരായ അജിത്, ശ്യാം, റോബി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…