സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേ പീഡനത്തിന് ആറന്മുള പൊലീസ് കേസെടുത്തു: പരാതി നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തക

0 second read
Comments Off on സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേ പീഡനത്തിന് ആറന്മുള പൊലീസ് കേസെടുത്തു: പരാതി നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തക
0

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റിയംഗത്തിനെതിരേ ആറന്മുള പോലീസ് പീഡനത്തിന് കേസെടുത്തു. മല്ലപ്പുഴശേരി പഞ്ചായത്തില്‍ താമസിക്കുന്ന കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേയാണ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കേസ്. പരാതിക്കാരിയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി കടന്നു പിടിച്ചുവെന്നും മുഖമാകെ കടിച്ചു മുറിച്ചുവെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. തലസ്ഥാന ജില്ലയില്‍ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവര്‍ താമസിക്കുന്നത് ആറന്മുള പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നിരുന്നയാളാണ് യുവതി. ഒരു മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം.

ഏറെ നാളായുള്ള കാത്തിരിപ്പാണെന്ന ആമുഖത്തോടെയായിരുന്നുവത്രേ സിപിഎം നേതാവിന്റെ പരാക്രമം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സിപിഎം അന്വേഷണം പ്രഖാപിച്ചിരുന്നു. മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്‍.അജയ കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മല്ലപ്പുഴശേരി ലോക്കല്‍ കമ്മറ്റിക്ക് ലഭിച്ച പരാതിയിലാണ് ഏരിയാ കമ്മറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇവര്‍ ആദ്യം പാര്‍ട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇത് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക ആയിരുന്നു എന്ന പരാതി ഉണ്ടായി. സ്ത്രീകള്‍ അടക്കമുള്ള നേതാക്കള്‍ ചെന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പറയുുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്തത്.

ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിന് എതിരെ കര്‍ശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റ് ചില പരാതികളും ഇവര്‍ ഉന്നയിച്ചു.

പട്ടികജാതി കുടുംബത്തിന്റെ ഭൂമിയും വീടും തട്ടിയെടുത്ത് പാര്‍ട്ടി ഓഫീസാക്കി എന്ന പരാതിയില്‍ ജേക്കബ് തര്യനെതിരേ കേസ് കോടതിയില്‍ നിലവിലുണ്ട്. മല്ലപ്പുഴശേരി പഞ്ചായത്തില്‍ പി.എന്‍. വാസു സ്മാരകം എന്ന ബ്രാഞ്ച് കമ്മറ്റി ഓഫീസ് കൈവശപ്പെടുത്തിയതാണെന്നാണ് പരാതി. പി.എന്‍. വാസു മക്കളില്ലാതെ മരിച്ച പാര്‍ട്ടി നേതാവാണ്. വസ്തുവിലും വീടിലും അടുത്ത ബന്ധുക്കള്‍ക്ക് അവകാശമുണ്ടായിരിക്കേയാണ് കെട്ടിടവും വസ്തുവും പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് കൈവശപ്പെടുത്തി പേരപ്പൂര്‍ ബ്രാഞ്ച് ഓഫീസ് ആക്കി മാറ്റിയത്. ഇതിനെതിരേ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …