ഭിന്നശേഷിയുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ പിടിയില്‍

0 second read
Comments Off on ഭിന്നശേഷിയുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ പിടിയില്‍
0

ഇലവുംതിട്ട: ഭിന്നശേഷി യുവതിയെലൈംഗികമായിപീഡിപ്പിച്ചസ്‌കൂള്‍ ഡ്രൈവര്‍ പോലീസ് പിടിയിലായി. കുളനട കൈപ്പുഴ നോര്‍ത്ത് പോഴുകാട്ടില്‍ മേലേതില്‍ വിട്ടില്‍ നിന്നും കുളനട കൈപ്പുഴ അവിട്ടം വീട്ടില്‍ വാടകക്ക് താമസിക്കുന്ന മോഹനന്‍ പിള്ള (53)യെയാണ് അറസ്റ്റ് ചെയ്തത്. 40 ശതമാനം ഭിന്നശേഷിയുള്ള യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറാണ് പ്രതി.

യുവതിയെ സ്ഥിരമായി സ്‌കൂള്‍ വാനില്‍ കൊണ്ടു പോകുന്നത് ഇയാളാണ്. ക്ലാസില്ലെന്നറിയാതെ സ്‌കൂള്‍ വാന്‍ കാത്തു നിന്ന യുവതിയെ വീട്ടിലെത്തിച്ച്, ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ലൈഗികമായി അതിക്രമം കാട്ടുകയായിരുന്നു. കഴിഞ്ഞമാസം 21 ന് രാവിലെ 10.30 നാണ് സംഭവം. യുവതിയുടെ അമ്മ മൊഴി നല്‍കിയതിനെതുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തെതുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍, ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേത്യത്വത്തില്‍ ചെന്നീര്‍ക്കരയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പോലീസ് ശേഖരിച്ചു. എസ് ഐ ശശികുമാര്‍ , എ എസ് ഐ വിനോദ്കുമാര്‍,എസ് സി പി ഒ മാരായ ബിന്ദുലാല്‍ , സുരേഷ്‌കുമാര്‍ ,വിപിന്‍ രാജ്, സി പി ഓ മാരായ അനിത വി,അരുണ്‍ ധീരജ്,പ്രശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …