പതിനേഴുകാരിക്ക് പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

0 second read
Comments Off on പതിനേഴുകാരിക്ക് പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍
0

അടൂര്‍: പ്രണയം നടിച്ച് പതിനേഴുകാരിയെ പല തവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതില്‍ സുധി (21)യാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടിയാണ് ഇര.

ആദ്യം ഇരുവരും പ്രണയത്തിലായി. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ഡിസംബര്‍ അവസാന ആഴ്ചയിലൊരു ദിവസം ഉച്ചയ്ക്ക് ഇയാളുടെ വീടിനടുത്തുള്ള ഷെഡില്‍ വച്ചും ബലാല്‍സംഗം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 19 ന് പെണ്‍കുട്ടിയും ബന്ധുവായ യുവാവും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ ഫോണില്‍ കണ്ട് പ്രകോപിതനായി കുട്ടിയെ മര്‍ദ്ദിക്കുകയും ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കോട്ടയത്ത് എത്തിച്ച് ലോഡ്ജില്‍ വച്ച് പിറ്റേന്ന് രാത്രി വരെ പല തവണ പീഡിപ്പിച്ചു.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരമനുസരിച്ച് വനിതാ പോലീസ് കോഴഞ്ചേരി സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക നടപടികള്‍ക്ക് ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്നു കോട്ടയം കാണക്കാരിയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടില്‍ രേഖപ്പെടുത്തി. സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു.

ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൊബൈല്‍ ഫോണും മറ്റും പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനയച്ചു. ഇയാളുടെ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …