രവി പിള്ളയ്ക്ക് സ്‌നേഹാദരമൊരുക്കാന്‍ ”രവിപ്രഭ” അഞ്ചിന്: നോര്‍ക്ക റൂട്ട്‌സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു

0 second read
Comments Off on രവി പിള്ളയ്ക്ക് സ്‌നേഹാദരമൊരുക്കാന്‍ ”രവിപ്രഭ” അഞ്ചിന്: നോര്‍ക്ക റൂട്ട്‌സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു
0

തിരുവനന്തപുരം: ബഹ്റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ.ബി.രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരമൊരുക്കുന്നതിന് അഞ്ചിന് ”രവിപ്രഭ” സ്‌നേഹ സംഗമം പരിപാടി സംഘടിപ്പിക്കും.

ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി
പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രിമാര്‍,നടന്‍ മോഹന്‍ലാല്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ എന്നിവരും പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സിന്റെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിക്ക് മുന്നോടിയായി നോര്‍ക്ക റൂട്ട്‌സില്‍ ചേര്‍ന്ന വിവിധ പ്രവാസി സംഘടനകളുടെ യോഗത്തില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി, ജനറല്‍ മാനേജര്‍ രശ്മി റ്റി, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ബഹ്റൈന്‍ ദേശീയ ദിനാഘോഷ ചടങ്ങിലാണ് ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് രവി പിള്ളയ്ക്ക് ബഹുമതി സമ്മാനിച്ചത്.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

ലഹരിവസ്തുക്കള്‍ക്കെതിരായ റെയ്ഡ് പോലീസ് തുടരുന്നു: അടൂരിലും തിരുവല്ലയിലും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേകപരിശോധന പോലീസ് തുടരുന്നു. അടൂരില്…