കാട്ടാന ചരിഞ്ഞാല്‍ തുടരന്വേഷണമില്ല: അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുന്നത് വേണ്ടത്ര പരിശോധന നടത്താതെ: ദുരൂഹത നീക്കാന്‍ താല്‍പര്യമില്ല

0 second read
Comments Off on കാട്ടാന ചരിഞ്ഞാല്‍ തുടരന്വേഷണമില്ല: അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുന്നത് വേണ്ടത്ര പരിശോധന നടത്താതെ: ദുരൂഹത നീക്കാന്‍ താല്‍പര്യമില്ല
0

കോന്നി: നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതല്‍ പരിശോധന നടത്തി. ഡി.എഫ്.ഓയുടെ കീഴിലുള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസര്‍ ശരത് ചന്ദ്രന്‍, വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ ശ്യാംചന്ദ്രന്‍, പാടം, മണ്ണാറപ്പാറ വനം സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. വെളളംതെറ്റി ഭാഗത്ത് വനമേഖലയിലെ തോട്ടിലാണ് പത്ത് വയസ് തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം. ആനയുടെ ശരീരം പൂര്‍ണമായും അഴുകിയ നിലയിലാണ്. അവശിഷ്ടങ്ങള്‍ പ്രദേശത്ത് തന്നെ സംസ്‌കരിച്ചു. അടുത്തിടെ കോന്നിയുടെ വിവിധ വനം സ്‌റ്റേഷനുകളുടെ പരിധികളില്‍ ആനകള്‍ ചരിയുന്നതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി, റാന്നി എന്നിവ. ഇവിടെ ഏതാനും വര്‍ഷമായി കാട്ടാനകള്‍ കൂടുതലായി ചരിയുന്നുണ്ട്. പുറംലോകത്തിന് കാട്ടില്‍ കയറി എങ്ങനെയാണ് കാട്ടാനകള്‍ ചരിഞ്ഞത് എന്ന് കണ്ടെത്താന്‍ കഴിയില്ല. ദുരൂഹത അവശേഷിപ്പിച്ച് വനം വകുപ്പ് കാര്യങ്ങള്‍ മൂടി വയ്ക്കുകയാണ്. പ്രായം തികയാതെ കാട്ടാനകള്‍ ചരിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാര്യങ്ങള്‍ അറിയണം. ഇവിടെയാകട്ടെ ഉന്നത വനം ജീവനക്കാരെ വിവരം ധരിപ്പിച്ചു കാട്ടാനയുടെ ജഡം എന്നന്നേക്കുമായി ദഹിപ്പിക്കുകയാണ്. കൂടുതല്‍ അന്വേഷണം ഇതോടെ നിലയ്ക്കുന്നു. അച്ചന്‍ കോവില്‍ ഭാഗത്ത് നദിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ഒരു കൊമ്പ് കണ്ടു. പക്ഷേ ശേഷിക്കുന്ന കൊമ്പോ അവശിഷ്ടമോ ലഭിച്ചില്ല.

പ്രായമാകുന്ന കാട്ടാന വെള്ളം ഉള്ള സ്ഥലങ്ങളില്‍ എത്തി നില്‍ക്കും ചരിയും. ഇങ്ങനെ ചരിയുന്ന കാട്ടാനകളുടെ കൊമ്പ് കവരുന്ന ഒരു സംഘം ഉണ്ടെന്നു വനം വകുപ്പ് വിജിലന്‍സ് മനസിലാക്കിയെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഉള്‍ വനങ്ങളില്‍ നിരീക്ഷിക്കാന്‍ ഉള്ള സംവിധാനം വനം വകുപ്പിനില്ല. പണ്ട് വനം വെട്ടി തെളിച്ചു കഞ്ചാവ് കൃഷി ഉണ്ടായിരുന്നു. കാലക്രമേണെ ഇത്തരം കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് കരുതി കഞ്ചാവ് ലോബി ഉപേക്ഷിച്ചു. കിഴക്കന്‍ മേഖലയില്‍ ഇപ്പോള്‍ കഞ്ചാവ് കളങ്ങള്‍ ഉണ്ടെന്നു പറയുന്നു. എങ്കിലും കണ്ടെത്തി നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വനത്തിലെ റോഡില്‍ മാത്രമാണ് വനപാലകരുടെ നിരീക്ഷണം ഉള്ളിലേക്കില്ല. തോക്ക് പോലുള്ള ആധുനിക ഉപകരണം കൈയില്‍ ഇല്ലാത്തതാണ് കാരണം. മുള/വടി ആണ് ഏകാശ്രയം എന്നതിനാല്‍ പലര്‍ക്കും ബീറ്റ് ജോലിയില്‍ താല്പര്യമില്ല.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…