നിങ്ങള്‍ വാച്യാന്വേഷണത്തിന് ഹാജരാകണമെന്ന് ഡിവൈ.എസ്.പി: ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ താങ്കളുടെ ഓഫീസില്‍ ഹാജരാകാന്‍ സാധിക്കുന്നതല്ലെന്ന് പോലീസുകാരന്‍: ഇതിനേക്കാള്‍ കിടിലന്‍ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം

0 second read
Comments Off on നിങ്ങള്‍ വാച്യാന്വേഷണത്തിന് ഹാജരാകണമെന്ന് ഡിവൈ.എസ്.പി: ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ താങ്കളുടെ ഓഫീസില്‍ ഹാജരാകാന്‍ സാധിക്കുന്നതല്ലെന്ന് പോലീസുകാരന്‍: ഇതിനേക്കാള്‍ കിടിലന്‍ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം
0

പത്തനംതിട്ട: ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നു. സസ്‌പെന്‍ഷനിലുള്ള പോലീസുകാരന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ നോട്ടീസിന് അതില്‍ തന്നെ എഴുതി നല്‍കിയ മറുപടിയാണിത്.

വിവാദ നായകനായ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നാണ് മറുപടി നല്‍കിയത്. അതിന്റെ ചിത്രം അദ്ദേഹം ഫേസ് ബുക്കില്‍ പങ്കു വയ്ക്കുകയും ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലാണ് ആറന്മുള പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്ന്. സംസ്ഥാന പോലീസ് സേനയിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയതിന് ഈ മാസമാദ്യമാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന്് 25 ന് രാവിലെ 10.30ന് ഹാജരാകാനാണ് ഉമേഷിന് നോട്ടീസ് നല്‍കിയത്. പ്രത്യേക ദൂതന്‍ വഴി കോഴിക്കോട്ടേയ്ക്ക് നോട്ടീസ് കൊടുത്തയയ്ക്കുകയായിരുന്നുവെന്ന് ഉമേഷ് പറയുന്നു. ദൂതന്റെ രണ്ട് ദിവസത്തെ ശമ്പളം, ടി.എ. മാത്രം സര്‍ക്കാരിന് ആറായിരം രൂപയിലധികം ചെലവാണെന്ന് ഉമേഷ് ചൂണ്ടിക്കാണിക്കുന്നു. മറുപടിയും നോട്ടീസില്‍ തന്നെ എഴുതിക്കൊടുത്തു. ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നുവെന്നാണ് നോട്ടീസില്‍ എഴുതി കൊടുത്തത്. പറഞ്ഞത് സത്യം മാത്രമാണെന്നും നിവൃത്തിയില്ലാത്തതിനാല്‍ തന്നെ ആണ് ഇങ്ങനെ എഴുതേണ്ടി വന്നതെന്നും ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…