ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ സംവിധാനം കൊണ്ടുവരും: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി

0 second read
Comments Off on ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ സംവിധാനം കൊണ്ടുവരും: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി
0

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നെന്നും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ചാലിയാറില്‍ തെരച്ചില്‍ തുടരുമെന്നും പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ സംവിധാനം ഉടന്‍ കൊണ്ടുവരുമെന്നും ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ സംവിധാനം കൊണ്ടുവരും.

ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലത്തിന് അനുസരിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ടതാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുക ഏറെ ദുഷ്‌ക്കരമാണെന്നും ചാലിയാര്‍ പുഴയിലെ ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും. തിരിച്ചറിയാനാകാത്ത 68 മൃതദേഹങ്ങള്‍ പൊതു ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ നടത്തി സംസ്‌ക്കരിക്കും.

148 മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. 30 കുട്ടികള്‍ മരണമടഞ്ഞു. 206 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 10,042 പേര്‍ 93 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നുണ്ട്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. വെള്ളാര്‍മല സ്‌കൂള്‍ നശിച്ചതിനാല്‍ ബദല്‍ സംവിധാനമൊരുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കും.

ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ ധനസെക്രട്ടറിക്ക് കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഏര്‍പ്പെടുത്തും. ദുരുപയോഗം തടയാനായി ക്യൂആര്‍കോഡ് സംവിധാനം മരവിപ്പിച്ചു. പകരം നമ്ബര്‍ വരും. ദുരന്തത്തിന് പ്രത്യേക ഹെല്‍പ്പ്‌സെല്‍ ഗീത ഐഎഎസിന് കീഴില്‍ ഹെല്‍പ്പ് ഫോര്‍ വയനാട് എന്ന പേരില്‍ രൂപീകരിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ വയനാട് എംപി. രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കര്‍ണാടകാ മുഖ്യമന്ത്രിയും 100 വീടുകള്‍ വെച്ചു നല്‍കും. ശോഭാഗ്രൂപ്പ് 50 വീടുകള്‍, കോഴിക്കോട് ബിസിനസ് ഗ്രൂപ്പുകള്‍ 50 വീടുകള്‍, വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ എന്നിവയും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…