അഫ്രിന്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനം ശരിക്കും രക്ഷയായത് ഐഎസ് ഭീകരര്‍ക്ക്. അതിശക്തമായ ഭൂചലനത്തിന് പിന്നാലെയുണ്ടായ കലാപത്തിനിടെ 20 തടവുകാര്‍ ജയില്‍ ചാടി. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള റജോയിലെ ‘ബ്ലോക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന ജയിലില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരിലേറെയും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍പ്പെട്ട തടവുകാരാണ്.
സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഇരുപതോളം തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. റജോയിലെ ജയിലിലുള്ള ണ്ടായിരത്തോളം തടവുകാരില്‍ 1300 പേരും ഇസ്!ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. ‘കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്ബം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരില്‍ ചിലര്‍ കലാപമുണ്ടാക്കാനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നു’, ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായെന്നാണ് വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനത്തിന് 7.8 തീവ്രതയും ഉച്ചയ്ക്ക് 1.24നുണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ആദ്യ ഭൂകമ്ബത്തില്‍ ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഇതിനുപിന്നാലെയാണ് തടവുകാര്‍ പുറത്തുചാടിയത്.