
ഇലവുംതിട്ട: കുരിശടി കുത്തിത്തുറന്ന് മോഷണ ശ്രമം. ക്രിസ്തുരാജ റോമന്‍ കത്തോലിക്ക ദേവാലയത്തിന്റെ നല്ലാനിക്കുന്നിലുള്ള കുരിശടിയിലാണ് കഴിഞ്ഞ രാത്രിയില്‍ മോഷണ ശ്രമം നടന്നത്. വഞ്ചിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും തറ ഓടുകള്‍ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിക്ക് പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ വീടുകളില്‍ ലൈറ്റുകള്‍ തെളിച്ചപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുരിടിയില് ഇത് മൂന്നാം തവണയാണ് മോഷണ ശ്രമം നടക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.