ഉടമകള്‍ കുവൈറ്റിലുളള വീട്ടില്‍ മോഷണം: എട്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ചു

0 second read
Comments Off on ഉടമകള്‍ കുവൈറ്റിലുളള വീട്ടില്‍ മോഷണം: എട്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ചു
0

തിരുവല്ല: ഉടമകള്‍ വിദേശത്തുള്ള വീട് കുത്തിത്തുറന്ന് എട്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. പുളിക്കീഴ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരയ്ക്കല്‍ വാഴപ്പറമ്പില്‍ വീട്ടിലാണ് സംഭവം. 21 ന് വൈകിട്ട് ആറിനും ഇന്നലെ വൈകിട്ട് അഞ്ചിനും ഇടയ്ക്കുള്ള സമയത്താണ് മോഷണംനടന്നതെന്ന് കരുതുന്നു. ഉടമസ്ഥനും കുടുംബവും കുവൈറ്റിലായതിനാല്‍ ബന്ധുവായ റെനിയാണ് വീട് നോക്കുന്നത്് 21 ന് വൈകിട്ട് മൂന്നിന് റെനി വീട്ടിലെത്തിയിരുന്നു. ആറിന് മടങ്ങിപ്പോവുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചിന് വീണ്ടും എത്തിയപ്പോഴാണ് വീടിന്റെ കതക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബെഡ്‌റൂമിലെ പൂട്ടിയിരുന്ന അലമാരി കുത്തിത്തുറന്ന് സേഫില്‍ ഉസൂക്ഷിച്ചിരുന്ന എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളും വിസിറ്റിങ് റൂമില്‍ വച്ചിരുന്ന മൊബൈല്‍ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ആകെ 5.10 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. റെനിയുടെ പരാതിയില്‍ പുളിക്കീഴ് പൊലീസ് കേസ് എടുത്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…