റാന്നി ടൗണ്‍ ജുമാമസ്ജിദിന്റെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

0 second read
Comments Off on റാന്നി ടൗണ്‍ ജുമാമസ്ജിദിന്റെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം
0

റാന്നി: അങ്ങാടി ടൗണ്‍ മുസ്ലിം ജുമാ മസ്ജിദിന്റെ കാണിക്കവഞ്ചികള്‍ കുത്തി തുറന്ന് മോഷണം. പള്ളിക്ക് മുന്‍ വശത്തുള്ള പ്രധാന റോഡിന്റെ വശത്തിരുന്ന വഞ്ചി കുത്തി പൊളിച്ചു. വാതില്‍ പടിയില്‍ വച്ചിരുന്ന ഇരുമ്പ് പെട്ടിയും എടുത്തു കൊണ്ട് പോയത് പൊളിച്ച നിലയില്‍ സമീപത്തു നിന്നു കിട്ടി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞാണ് മോഷണം നടന്നതെന്ന് കരുതുന്നു. സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ചിത്രവും സമയവും തെളിഞ്ഞിട്ടുണ്ട്. കൈയില്‍ ഗ്ലൗസും മുഖം മറച്ചിട്ടുമുണ്ട്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി സംശയിക്കുന്നു. റാന്നി പോലീസ് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …