
തിരുവല്ല: കാരയ്ക്കലില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 5000 രൂപയും മോഷടിച്ചു. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കാരയ്ക്കല്‍ ശ്രീമാധവത്തില്‍ മുരളീധരന്‍ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീട്ടിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കാനായി അയല്‍വാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറകളുടെയും അലമാരകള്‍ കുത്തിത്തുറന്ന് സാധന സാമഗ്രികള്‍ എല്ലാം വാരി വലിച്ചിട്ട് നിലയില്‍ കാണപ്പെട്ടത്.
വീട്ടുടമസ്ഥനായ മുരളീധരന്‍ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം 30 ന് കാനഡയില്‍ ഉള്ള മകനെയും ഭാര്യയും സന്ദര്‍ശിക്കുവാന്‍ പോയിരിക്കുകയാണ്. മുരളീധരന്‍ പിള്ളയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ സമീപ വീടുകളിലെ സിസിടിവി കാമറകള്‍ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.