
അടൂര്‍: ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. മേല്‍ശാന്തി നട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറി യുന്നത്. ശ്രീകോവിലിന്റെ മുന്‍വശത്തെ വാതിലിന്റെയും ഗ്രില്ലിന്റെയും പൂട്ടു പൊളിച്ചാണ് മോഷണം നടത്തിയത്. ശ്രീകോവിലിന്റെ ഇടനാഴിയില്‍ സൂക്ഷിച്ചിരുന്ന നാല് വഞ്ചികള്‍ പുറത്തെടുത്ത് ചുറ്റമ്പലത്തിനുള്ളില്‍ തന്നെയുള്ള മണ്ഡപത്തില്‍ വച്ച് പൂട്ട് പൊളിച്ചായിരുന്നു മോഷണം.
ചുറ്റമ്പലത്തിന്റെ വാതിലുകളുടെ പൂട്ടുകള്‍ പൊളിച്ചിരുന്നില്ല. അതിനാല്‍ ചുറ്റമ്പലത്തിന്റെ മുകളിലൂടെ ചാടി കടന്നാണ് മോഷ് ടാക്കള്‍ ക്ഷേത്ര ത്തിനുള്ളില്‍ കയ റിയതെന്ന് കരു തുന്നു. ഏകദേ ശം 25000 രൂപയു ടെ പണം അപഹരിച്ചതായാണ് കരുതുന്നത്. അടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.