ഇലവുംതിട്ട: ജങ്ഷനിലെ വനിതാ ഫാഷന്‍ ജൂവലറി കുത്തിത്തുറന്ന് മോഷണം. ഡിസ്പ്ളേയ്ക്ക് സൂക്ഷിച്ചിരുന്ന സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ മോഷ്ടിച്ചിട്ടുണ്ട്. സേഫ് ലോക്കറിന്റെ പൂട്ടു പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ജൂവലറിയുടെ ഷട്ടറിന്റെ താഴും പൂട്ടും അറുത്തു മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നിരിക്കുന്നത്. ഇലവുംതിട്ട ഭവഗതി ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്. ഇവിടേക്ക് നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധ പതിഞ്ഞിരിക്കുന്ന അവസരത്തിലാണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വന്നിട്ടുണ്ട്. ഇലവുംതിട്ട പോലീസ് സ്റ്റേഷന് പരിധിയിലാണ് മോഷണം നടന്നിരിക്കുന്നത്.