റോം: ലോകപ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കാവല്ലി ( 83 ) അന്തരിച്ചു. വെള്ളിയാഴ്ച ഫ്ളോറന്‍സിലെ വസതിയില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ലോകമെമ്ബാടുമുള്ള സെലിബ്രിറ്റികളുടെ ആരാധനാപാത്രമായ ഇദ്ദേഹത്തിന്റെ ആനിമല്‍ – പ്രിന്റഡ് ഡിസൈനുകള്‍ ഏറെ പ്രശസ്തമാണ്. തിളക്കമേറിയ നിറങ്ങളും പാച്ച്വര്‍ക്ക് ഇഫക്ടുകളും കാവല്ലിയുടെ ഡിസൈനുകളില്‍ പ്രതിഫലിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നിരുന്നു. 1940ല്‍ ഫ്ലോറന്‍സില്‍ ജനിച്ച അദ്ദേഹം 1970കളിലാണ് സ്വന്തം വസ്ത്ര ലേബല്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കാവല്ലിയ്ക്കും പങ്കാളിയും സ്വീഡിഷ് നടിയുമായ സാന്‍ഡ്ര നില്‍സണും ജോര്‍ജിയോ എന്ന മകന് പിറന്നത്. മുമ്ബ് രണ്ട് തവണ വിവാഹിതനായ കാവല്ലിയ്ക്ക് ഈ ബന്ധങ്ങളില്‍ അഞ്ച് മക്കളുമുണ്ട്.