തിരുവല്ല: റോബോട്ടിക് ശസ്ത്രക്രിയ വിദഗ്ദ്ധന്‍ പ്രൊഫ ഡോ ഹീക്കോ ഗ്രേഷന്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം നിലവിലുള്ള ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ബിലീവേഴ്‌സിലെ ഡോക്ടര്‍മാരുമായി തന്റെ അനുഭവസമ്പത്തിന്റെയും അന്താരാഷ്ട്ര പരിശീലനത്തിന്റെയും പാഠങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
21ന് ഔപചാരിക ഉദ്ഘാടനം നടക്കുന്ന നവീകരിച്ച റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം അദ്ദേഹം വിലയിരുത്തി. ലിന്‍ഡന്‍ഹോളിലെ ആസ്‌ക്കിള്‍പയസ് ഓര്‍ത്തോപീഡിക്ക് ക്ലിനിക്കിന്റെ മെഡിക്കല്‍ ഡയറക്ടറായി നിലവില്‍ സേവനമനുഷ്ഠിക്കുന്ന പ്രഫ.ഡോ.ഹീകോ ഗ്രേഷന്‍ ജര്‍മന്‍ സ്വദേശിയാണ്.