തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായമാകുന്ന റോബോട്ടിക് സാങ്കേതികവിദ്യ നിലവില്‍ വന്നു. ഡയറക്ടറും സിഇഒയുമായ പ്രഫ.ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. ഹൈ പ്രിസിഷന്‍ ഓട്ടോമേറ്റഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ സാധാരണ ശസ്ത്രക്രിയയിലും വേഗത്തില്‍ വളരെ കൃത്യതയോടെ ചികിത്സ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
സര്‍ജറിയുടെ തൊട്ടടുത്ത ദിവസംതന്നെ നടക്കാനും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വീടുകളിലേക്ക് മടങ്ങാനും കഴിയുമെന്നതാണ് മറ്റൊരു ഗുണം. ലോകോത്തര നിലവാരത്തില്‍ സജ്ജീകരിച്ച 12 ഓപ്പറേഷന്‍ തിയേറ്ററുകളും വിദേശത്ത് പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ജന്മാരും വിവിധതരം ആധുനിക സര്‍ജിക്കല്‍ സംവിധാനങ്ങളും ബിലീവേഴ്‌സ് ആശുപത്രിയുടെ പ്രത്യേകതയാണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രഫ. ഡോ. നിതിന്‍ തോമസ് ഫിലിപ്പ് നേതൃത്വം നല്‍കുന്ന ജോയിന്റ് റീപ്ലേസ്‌മെന്റ് ടീമാണ് റോബോട്ടിക് സര്‍ജറിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടറും ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റുമായ പ്രഫ.ഡോ.സാമുവല്‍ ചിത്തരഞ്ജന്‍, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി പ്രഫ.ഡോ.വിനു മാത്യു ചെറിയാന്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് രജിസ്ട്രാറും ഓര്‍ത്തോപീഡിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ പ്രഫ. ഡോ. ജോജി ജോഷ്വ ഫിലിപ്പോസ്, പ്രഫ.ഡോ. ആശു സാറ മത്തായി നേതൃത്വം വഹിക്കുന്ന അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ സംഘം, റോബോട്ടിക് സംവിധാനത്തില്‍ പരിശീലനം ലഭിച്ച നഴ്‌സിങ് ജീവനക്കാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരാണ് റോബോട്ടിക്ക് സര്‍ജറി ടീമില്‍ ഉള്‍പ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999263 എന്ന നമ്പറില്‍ ബന്ധപ്പെടാം.