കുട്ടികളെ മാറ്റിയതിന് പിന്നാലെ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്തി: ഒഴിവായത് വന്‍ദുരന്തം

0 second read
Comments Off on കുട്ടികളെ മാറ്റിയതിന് പിന്നാലെ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്തി: ഒഴിവായത് വന്‍ദുരന്തം
0

റാന്നി: വടശേരിക്കര പടയനിപ്പാറ കൊടുമുടിയില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.എല്‍.പി സ്‌കൂളിന്റെ മേല്‍ക്കൂര നിലം പൊത്തി. ക്ലാസ് മുറിയില്‍ നിന്ന് കുട്ടികളെ മാറ്റിയതിന് പിന്നാലെയാണ് മേല്‍ക്കൂര വീണതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം സ്‌കൂള്‍ അധികൃത നിഷേധിക്കുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഈ സമയം കുട്ടികള്‍ മുറികളില്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്‌കൂളിന്റെ കെട്ടിടം നിര്‍ജീവ അവസ്ഥയിലായതിനാല്‍ നേരത്തെ തന്നെ കുട്ടികളെ മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റിയിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ മേല്‍ക്കൂര വീഴുന്നതിന് മുന്‍പ് രാവിലെയാണ് കുട്ടികളെ മുറികളില്‍ നിന്നും മാറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പലതവണ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് അധികാരപ്പെട്ടവരെ ധരിപ്പിച്ചതായും കൃത്യസമയത്ത് കെട്ടിടം പുനരുദ്ധാരണം നടത്താഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…