എഐസിസി-കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ വാഹനങ്ങള്‍ക്ക് നേരെ മുട്ടയും കല്ലുമെറിഞ്ഞ് ഡിസിസി ജനറല്‍ സെക്രട്ടറി എംസി ഷെരീഫ്: സംഭവം വലഞ്ചുഴിയില്‍: എംസി ഷെരീഫ് മദ്യപിച്ചിരുന്നുവെന്ന് നേതാക്കളുടെ ആരോപണം: കോണ്‍ഗ്രസില്‍ തമ്മിലടി കൊഴുക്കുമ്പോള്‍

0 second read
Comments Off on എഐസിസി-കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ വാഹനങ്ങള്‍ക്ക് നേരെ മുട്ടയും കല്ലുമെറിഞ്ഞ് ഡിസിസി ജനറല്‍ സെക്രട്ടറി എംസി ഷെരീഫ്: സംഭവം വലഞ്ചുഴിയില്‍: എംസി ഷെരീഫ് മദ്യപിച്ചിരുന്നുവെന്ന് നേതാക്കളുടെ ആരോപണം: കോണ്‍ഗ്രസില്‍ തമ്മിലടി കൊഴുക്കുമ്പോള്‍
0

പത്തനംതിട്ട: കോണ്‍ഗ്രസിന്റെ ഹാഥ് സെ ഹാഥ് യാത്ര നയിച്ചെത്തിയ എ.ഐസിസി സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുട്ടയും കല്ലുമെറിഞ്ഞു. വലഞ്ചുഴിയില്‍ ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.

വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഡി.സി.സി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തില്‍ മുട്ട എറിഞ്ഞത്. എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയായിരുന്നു ആക്രമണം. എം എം നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞു. എം സി ഷരീഫ് മദ്യലഹരിയില്‍ ആയിരുന്നെന്ന് എം എം നസീര്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കും. അക്രമം കാണിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ജില്ലാ നേതൃത്വവും അറിയിച്ചു.

ഏറെ നാളായി പത്തനംതിട്ട കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്. മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെന്‍ഷനിലാണ്. ഒരു മാസം മുന്‍പ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പി.ജെ. കുര്യന്‍ അനുയായികളെ ഒരു പക്ഷം കൈയേറ്റം ചെയ്തിരുന്നു. ഡിസിസിയില്‍ കുര്യന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് നടക്കുന്നതെന്നും പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പാവയാണെന്നും ആക്ഷേപം ശക്തമാണ്. മിക്ക പരിപാടികളും നേതാക്കളുടെ ബഹിഷ്‌കരണത്തിലോ തമ്മില്‍ അടിയിലോ ആണ് കലാശിക്കുന്നത്.

നസീര്‍ അടക്കമുള്ളവര്‍ ഒരു പക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ബാബു ജോര്‍ജ്, കല്ലേറ് നടത്തിയ എം.സി ഷെരീഫ് എന്നിവര്‍ അടക്കമുള്ളവര്‍ അധികം വൈകാതെ സിപിഎമ്മില്‍ ചേരുമെന്ന പ്രചാരണം ശക്തമാണ്. ഇതിനായി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞിരുന്നു. എം.വി. ഗോവിന്ദന്‍ ജില്ലയില്‍ വരുമ്പോള്‍ ഇവര്‍ സിപിഎമ്മില്‍ ചേരുമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, അതുണ്ടായില്ല. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം സി.പി.എമ്മിലേക്ക് പോകുമെന്നാണ് അറിയുന്നത്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …