
പത്തനംതിട്ട : ജനറൽ ആശുപത്രിയുടെ ഓ പി ബ്ലോക്ക്, ക്യാഷ്വാലിറ്റി ബ്ലോക്കുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത പരിഷ്കരണങ്ങൾ മുതൽ നിലവിൽ വരും. നഗരസഭ ചെയർമാൻ അധ്യക്ഷനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നത്. പുതിയ ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല കുമ്പഴ സംസ്ഥാന പാതയോട് ചേർന്ന് ജനറൽ ആശുപത്രിയിലേക്ക് നിലവിലുണ്ടയിരുന്ന വഴി പൂർണ്ണമായും അടക്കും. ആശുപത്രിക്ക് പുറകുവശത്തു കൂടിയുള്ള ഡോക്ടർസ് ലൈൻ വഴി ആണ് ഇനി ആശുപത്രിക്കുള്ളിലേക്കും പുറത്തേക്കും പോകാൻ കഴിയുക. ഇതിന്റെ ഭാഗമായി കോളേജ് റോഡിൽ മണ്ണിൽ റീജൻസിക്ക് സമീപത്തു നിന്നും പ്രവേശിച്ച് ടി ബി ജംഗ്ഷനിൽ നിന്നും ജനറൽ ആശുപത്രി ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് എത്തിച്ചേരാൻ കഴിയും വിധം ഡോക്ടർസ് ലൈൻ പൂർണ്ണമായും വൺവേ ആക്കും. ഇതോടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജനറൽ ആശുപത്രി പരിസരത്തുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.