കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം: അടിമാലിയില്‍ പൊലീസുകാരന് കുത്തേറ്റു: രണ്ടു പേര്‍ പിടിയില്‍

0 second read
Comments Off on കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം: അടിമാലിയില്‍ പൊലീസുകാരന് കുത്തേറ്റു: രണ്ടു പേര്‍ പിടിയില്‍
0

അടിമാലി: ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂവര്‍ സംഘം പോലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി പരുക്കേല്‍പ്പിച്ചു. രണ്ടു പേര്‍ അറസ്റ്റില്‍. വെള്ളത്തൂവല്‍ സ്‌റ്റേഷനിലെ സി.പി.ഓ അനീഷിനാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. മരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു പോലീസുകാരന്‍. ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന മൂവര്‍ സംഘം ഇരുന്നൂറേക്കറില്‍ വച്ച് കാര്‍ തടഞ്ഞു. ബോണറ്റില്‍ അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. അനീഷിന്റെ കൈയില്‍ 12 തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു.

സംഭവത്തില്‍ അത്തികുഴിയില്‍ നായര്‍ സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടികൂടി. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. പോലീസുകാരന്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…