ശശിയും ശകുന്തളയും വരുന്നു എഴുപതുകളിലെ പാരലല്‍ കോളജ് പ്രണയകഥയുമായി: പഴയകാലത്തിന്റെ കഥയുമായി വീണ്ടും ആര്‍.എസ്. വിമല്‍

6 second read
Comments Off on ശശിയും ശകുന്തളയും വരുന്നു എഴുപതുകളിലെ പാരലല്‍ കോളജ് പ്രണയകഥയുമായി: പഴയകാലത്തിന്റെ കഥയുമായി വീണ്ടും ആര്‍.എസ്. വിമല്‍
0

ആര്‍.എസ്. വിമല്‍ എന്ന ചലച്ചിത്രകാരന്‍ ഇന്നലെകളുടെ കഥ പറയുന്നയാളാണ്. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം വിമല്‍ തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും. എഴുപതുകളിലെ പാരലല്‍ കോളജ് അന്തരീക്ഷത്തിലാണ് ചിത്രമൊരുക്കുന്നത്.

നവാഗതനായ ബച്ചാള്‍ മുഹമ്മദ് സംവിധാനം ചെയ്യുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ എഴുപതു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയല്‍ കോളജുകളുടെ പരസ്പര കലഹവും പ്രണയവും ഇതിവൃത്തമാക്കുന്നു.

പുതുമുഖങ്ങളായ ഷാഹിന്‍, ആമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബാലാജി ശര്‍മ്മ, അശ്വിന്‍ കുമാര്‍, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ആമി ഫിലിംസിന്റെ ബാനറില്‍, ആര്‍.എസ്. വിമല്‍, സലാം താലിക്കാട്ട്, നേഹ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്തമാസം പ്രദര്‍ശനത്തിനെത്തുന്നു.
സംഗീതം-പ്രകാശ് അലക്‌സ്, പശ്ചാത്തല സംഗീതം-കെ. പി., ഛായാഗ്രഹണം-വിഷ്ണുപ്രസാദ്, എഡിറ്റിംഗ് -വിനയന്‍ എം. ജെ.,
കലാസംവിധാനം-വസന്ത് പെരിങ്ങോട്, മേക്കപ്പ്-വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യും ഡിസൈന്‍-കുമാര്‍ എടപ്പാള്‍, സംഘട്ടനം-അഷറഫ് ഗുരുക്കള്‍, പി.ആര്‍.ഒ-വാഴൂര്‍ ജോസ്, സ്റ്റില്‍സ്-ഷിബി ശിവദാസ്.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …