
അടൂര്‍: നവവല്‍സര തലേന്ന് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പെരിങ്ങനാട് തെക്കുംമുറികൊച്ചുവീട് (പുലിപ്ര പടിഞ്ഞാറ്റേതില്‍ ) കെ.പി. രാധാകൃഷ്ണന്‍(72) ആണ് മരിച്ചത്. രാധാകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ കെ.പി.റോഡില്‍ ഹൈസ്‌കൂള്‍ ജങ്ഷനു സമീപം വച്ച് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനാല്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മരിച്ചു. ഭാര്യ : രാധാമണി.
മക്കള്‍: രാധിക, രാധിഷ് (സെക്രട്ടറി, കേരള പ്രവാസി സംഘം പെരിങ്ങനാട് സൗത്ത്). മരുമക്കള്‍:അനില്‍ നായര്‍,സിമി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍