
കോട്ടയം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ യുവതി മാതാവിന്റെ കണ്മുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്മിത അനില്‍ ആണ് കുമാരനല്ലൂരില്‍ റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചത്. അമ്മ ചന്ദ്രികക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചന്ദ്രിക കടന്നു കഴിഞ്ഞപ്പോള്‍ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിന്‍
ഇടിക്കുകയായിരുന്നു ഭര്‍ത്താവ്: അനില്‍. മക്കള്‍: അമൃത, ആദിത്യന്‍. കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം.