യുവജന കമ്മിഷന്‍ ക്വട്ടേഷന്‍ കമ്മിഷനായി: ഉല്ലാസ് കോവൂര്‍

0 second read
Comments Off on യുവജന കമ്മിഷന്‍ ക്വട്ടേഷന്‍ കമ്മിഷനായി: ഉല്ലാസ് കോവൂര്‍
0

ഇടുക്കി: ആറ് വര്‍ഷക്കാലമായി കേരളത്തിലെ യുവജനങ്ങള്‍ക്ക് യാതൊരു സംഭാവനയും നല്കാത്ത യുവജന കമ്മിഷന്‍ ക്വട്ടേഷന്‍ കമ്മിഷനായി മാറിയെന്ന് ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍ ആരോപിച്ചു.

ആര്‍വൈഎഫ് ജില്ലാ കണ്‍വെന്‍ഷന്‍ ആര്‍ എസ് പി ജില്ലാ കമ്മിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിന്ത ജറോമിന്റെ റിസോര്‍ട്ട് വാസം പുറത്തുവന്നതിന്റെ പ്രതികാരമാണ് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ തല്ലിച്ചതച്ചതെന്നും പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് ഉന്നത ഗൂഡാലോചനയുടെ ഭാഗമാണെന്നും ഉല്ലാസ് കോവൂര്‍ പറഞ്ഞു.

അജിമോന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ: പി.പിപ്രകാശ്, ജി.ബേബി, സെബാസ്റ്റ്യന്‍ എസ് വിളക്കുന്നന്‍, ആര്‍ രഞ്ജിത്ത്, അജോ കുറ്റിക്കന്‍, പി.ജെ ലൂക്കോസ്, ജി. മുരുകയ്യ,എം.എസ് ഷാജി, കെ. കെ ബാബു, കെ ബിനീഷ്, അന്‍ജിത് ബാബു, ആര്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി പി.ബി ഷംസുദ്ദിനെയും സെക്രട്ടറിയായി ആര്‍. രഞ്ജിത്തിനെയും തെരഞ്ഞെടുത്തു.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …