ശബരിമല റോപ്പ്‌വേ യാഥാര്‍ഥ്യമാകുന്നു: പകരം ഭൂമി ഇടുക്കി കഞ്ഞിക്കുഴിയില്‍ കണ്ടെത്തി നല്‍കും

0 second read
Comments Off on ശബരിമല റോപ്പ്‌വേ യാഥാര്‍ഥ്യമാകുന്നു: പകരം ഭൂമി ഇടുക്കി കഞ്ഞിക്കുഴിയില്‍ കണ്ടെത്തി നല്‍കും
0

ശബരിമല: റോപ്പ്‌വേയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം ഭൂമി ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന് ലഭ്യമാക്കാന്‍ തീരുമാനം. നേരത്തെ ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ നിന്നും പരിഹാര വനവല്ക്കരണത്തിന് ഭൂമി ക ണ്ടെത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ന ല്കിയിരുന്നു. ഇതോടെ പകരം ഭൂമി കണ്ടെത്തുന്നതിനുള്ള തടസം നീക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടു.

ഇതോടെയാണ് ദേവസ്വം മന്ത്രിയുടെ ചേംബറില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നത്. ദേവസ്വം മന്ത്രി കൂടാതെ റവന്യൂ മന്ത്രി, വനം മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. റോപ്പ്‌വേയ്ക്ക് 4.53 ഹെക്ടര്‍ വനഭൂമിയാണ് വേണ്ടത്. ഇത്രയും ഭൂമി കഞ്ഞിക്കുഴിയില്‍ നിന്നും റവന്യൂ വകുപ്പ് കണ്ടെത്തും. നേരത്തെ ചിന്നക്കനാലില്‍ ആദ്യഘട്ടത്തില്‍ 3.74 ഹെക്ടറും രണ്ടാം ഘട്ടത്തില്‍ 0.7862 ഹെക്ടറും നല്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ച കഞ്ഞിക്കുഴി ഭാഗത്ത് നിന്നും പരിഹാര വനവല്ക്കരണത്തിന് വേണ്ട മുഴുവന്‍ ഭൂമിയും കണ്ടെത്താനാകും. വനംവകുപ്പിന്റെ പരിശോധനയില്‍ ഭൂമിവനവല്ക്കര ണത്തിന് യുക്തമെന്ന് കണ്ടെത്തുന്ന പക്ഷം റവന്യൂ വകുപ്പ് ഭൂമി വനംവകുപ്പിന് കൈമാറും. തുടര്‍ന്ന് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും.

ഭൂമിയുടെ വില ദേവസ്വം ബോര്‍ഡ് അടയ്ക്കണം. തുടര്‍ന്ന് കേന്ദ്ര വനം വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്കും. അനുമതി ലഭിച്ചാലുടന്‍ റോപ്പ്‌വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. 2.7 കിലോമീറ്റര്‍ ദൂരമുള്ള റോപ്പ് വേയ്ക്ക് അഞ്ചു ടവറുകളാണ് വേണ്ടത്. പമ്പ ഹില്‍ ടോപ്പില്‍ നിന്നും ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പോലീസ് ബാരക്കിന് പിന്നില്‍ അവസാനിക്കും.റോപ്പ്‌വേയില്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് പുറമെ ഒരു എമര്‍ജന്‍സി കാബിന്‍ കൂടിയുണ്ട്. എയ്റ്റീന്ത് സ്‌റ്റെപ്പ്‌സ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ് റോപ്പ്‌വേ ടെണ്ടര്‍ എടുത്തിരിക്കുന്നത്. എട്ട് വര്‍ഷം മുന്‍പാണ് റോപ്പ്‌വേ വിഭാവനം ചെയ്തത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…