
പത്തനംതിട്ട : കേരള ഹൈക്കോടതിയുടെ ഡിസംബര്‍ 19 ലെ ഉത്തരവുപ്രകാരം ഇന്നത്തെയും നാളത്തെയും വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു. ഇത് പ്രകാരം നാളെ അറുപതിനായിരം അയ്യപ്പഭക്തര്‍ക്ക് ആണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ ദര്‍ശനം നടത്താന്‍ ആവുക. സ്‌പോട് ബുക്കിങ്ങിലൂടെ അയ്യായിരം പേര്‍ക്കും. നാളെ വൈകിട്ട് 7 മണിക്ക് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ മലകയറാന്‍ അനുവദിക്കുന്നില്ല.
നാളെ പതിവുപോലെ പുലര്‍ച്ചെ 3:00 മണിക്ക് നട തുറന്നശേഷം , 3.05 ന് നിര്‍മാല്യം, 3.15 ഗണപതി ഹോമം, 3.25 മുതല്‍ 11 വരെ നെയ്യഭിഷേകം എന്നിങ്ങനെ ചടങ്ങുകള്‍ നടക്കും. രാവിലെ 11.57 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സവിശേഷമായ മണ്ഡല പൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞു 1 മണിക്ക് നടയടയ്ക്കും, വീണ്ടും 3 മണിക്ക് നടതുറന്ന് ആറരയ്ക്ക് ദീപാരാധനയും, രാത്രി 9.50 ന് ഹരിവരാസനം ചൊല്ലി
10 ന് നട അടയ്ക്കുന്നതുമാണ്. തുടര്‍ന്ന്, മകരവിളക്ക് ഉത്സവത്തിനായി ഈമാസം 30 ന് വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.