വീണ്ടും അധ്യാപികയായി കെ.കെ. ശൈലജ: വിദ്യാര്‍ഥികളുമായി സംവദിച്ചത് വടകരയിലെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ

0 second read
Comments Off on വീണ്ടും അധ്യാപികയായി കെ.കെ. ശൈലജ: വിദ്യാര്‍ഥികളുമായി സംവദിച്ചത് വടകരയിലെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ
0

മേമുണ്ട: വടകരയിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി കെ കെ ശൈലജ. വിദ്യാര്‍ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് വീണ്ടും അധ്യാപികയായി മുന്‍ ആരോഗ്യമന്ത്രി എത്തിയത്.

മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കെ കെ ശൈലജ വിദ്യാര്‍ഥികളോട് സംവദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഷൈലജയോട് മഹാമാരികാലത്തെയും അധ്യാപികയായിരുന്ന കാലത്തെ കുറിച്ചും ചോദ്യങ്ങളുമായെത്തി. ടീച്ചറെ അടുത്തറിഞ്ഞതോടെ കുട്ടികള്‍ക്കും ഏറെ സന്തോഷമായി.

വടകര മണ്ഡലം പര്യടനത്തിനിടയിലാണ് വിദ്യാര്‍ത്ഥികളുമായി സമയം ചെലവഴിക്കാന്‍ ഷൈലജമേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. വിദ്യാര്‍ഥികളുമായി സംവദിച്ച അവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് മടങ്ങിയത്

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…