
എടത്വാ: സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കൊമ്പങ്കേരി തലവടി ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 19 ന് വൈകിട്ട് 3.00 മണിക്ക് റവ. വില്യം ബൂത്ത് നഗറി (സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് ഗ്രൗണ്ട് )ല്‍ നടക്കും. രാവിലെ 10.30 ന് സ്‌തോത്ര ശുശ്രൂഷ.
ഇടവക ശുശ്രൂഷക സി.എച്ച്. ബിന്‍സി ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം രൂപികരിച്ചു. സി.എച്ച്. എന്‍.എസ്. പ്രസാദ് (ചെയര്‍മാന്‍), കെ.സി.സന്തോഷ് (വൈസ് ചെയര്‍മാന്‍) പ്രിന്‍സ് പി.പി ( സെക്രട്ടറി) , എന്‍.ആര്‍ രാജേഷ് (ട്രഷറാര്‍) സജി.ഡി.ജി (ജനറല്‍ കണ്‍വീനര്‍) രതീഷ് നൈയ്യാറ്റാരുപറമ്പില്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റി രൂപികരിച്ചു.
1865ല്‍ മെതഡിസ്റ്റ് മിഷണറിയായിരുന്ന റവ.വില്യം ബൂത്ത് സ്ഥാപിച്ച ഈസ്റ്റ് ലണ്ടന്‍ ക്രിസ്ത്യന്‍ മിഷന്‍ 1878ല്‍ ‘ദി സാല്‍വേഷന്‍ ആര്‍മി ‘ എന്ന പേര് സ്വീകരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി കൊണ്ട് ഇന്ന് ഏറ്റവും വലിയ പ്രസ്ഥാനമായി തീരാന്‍ സാധിച്ചു
‘ദി സാല്‍വേഷന്‍ ആര്‍മി ‘ യുടെ പ്രവര്‍ത്തനം മങ്കോട്ടച്ചിറ കൊമ്പങ്കേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെങ്കിലും തലവടി ആനപ്രമ്പാല്‍ തെക്ക് ദൈവാലയം നിര്‍മ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.നിരവധി മാനുഷിക സഹായങ്ങള്‍ ഈ പ്രദേശത്ത് നല്കുവാന്‍ സാധിച്ചിട്ടുണ്ട്. പാരേത്തോട് വട്ടടി റോഡില്‍ നിലവില്‍ ഉള്ള ദൈവാലയം കാലപഴക്കം മൂലം ജീര്‍ണിച്ച അവസ്ഥയിലാണ്.