
കോഴഞ്ചേരി: ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റായി കെ.വി
സാംബദേവനും( തോട്ടപ്പുഴശേരി ) സെക്രട്ടറി ആയി പ്രസാദ് ആനന്ദ ഭവനും
(കോഴഞ്ചേരി) തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ് സുരേഷ് മല്ലപ്പുഴശേരി (വൈസ് പ്രസിഡന്റ്), അജയ് ഗോപിനാഥ് കോറ്റാത്തൂര്‍ കൈതക്കോടി (ജോയിന്റ് സെക്രട്ടറി), രമേഷ് കുമാര്‍ മാലിമേല്‍, കിഴക്കനോതറ കുന്നേക്കാട് (ട്രഷറര്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ആറന്മുള പള്ളിയോട കരകളുടെ കേന്ദ്ര സംഘടനയായ പള്ളിയോട സേവാസംഘം കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നും കെ.ആര്‍ സന്തോഷ് കീക്കോഴുര്‍ വയലത്തല, അനുപ് ഉണ്ണികൃഷ്ണന്‍ മേലുകര, പ്രസാദ് ആനന്ദ ഭവന്‍ കോഴഞ്ചേരി, രവീന്ദ്രന്‍ നായര്‍ ടി.കെ കീഴുകര,
അജയ് ഗോപിനാഥ് കോറ്റാത്തൂര്‍ കൈതക്കോടി എന്നിവരും മധ്യ മേഖലയില്‍ നിന്നും സാംബദേവന്‍ കെ.വി തൊട്ടപ്പുഴശ്ശേരി, രഘുനാഥന്‍ ഡി. കോയിപ്പുറം,പാര്‍ത്ഥസാരഥി ആര്‍. പിള്ള ആറാട്ടുപുഴ, മുരളി ജി. പിള്ള ളാക ഇടയാറന്മുള, വിജയകുമാര്‍ പി. ഇടയാറന്മുള, കെ.എസ് സുരേഷ് മല്ലപ്പുഴശ്ശേരി എന്നിവരും പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും അജി ആര്‍. നായര്‍ ഉമയാറ്റുകര, ബി. കൃഷ്ണകുമാര്‍ മുതവഴി, ഡോ .സുരേഷ് ബാബു വെണ്‍പാല, രമേഷ് കുമാര്‍ മാലിമേല്‍, കിഴക്കനോതറ കുന്നേക്കാട്, എം.കെ.ശശി കുമാര്‍ കീഴ്‌വന്‍മഴി, ജി. സുരേഷ് കുമാര്‍ പുതുക്കുളങ്ങര എന്നിവരുമാണ് വിജയിച്ചത്.സുരേഷ് വെണ്‍പാലയുടെ നേതൃത്വത്തിലുള്ള പാനല്‍ കരുത്തോടെ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. അഡ്വ. ബി.ഗോപകുമാര്‍ ആയിരുന്നു മുഖ്യ വരണാധികാരി. കിഴക്ക് വടശേരിക്കര മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ 52 പമ്പാതീര കരകള്‍ ഉള്‍പ്പെടുന്നതാണ് ആറന്മുള പള്ളിയോട സേവാ സംഘം. ഓരോ കരകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ക്ക് വീതമാണ് വോട്ടവകാശം.
ഇതില്‍ രണ്ട് കരകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യഥാസമയം
തെരഞ്ഞെടുപ്പ് നടന്നില്ല. ഇതുമൂലം ഈ കരകള്‍ വോട്ടര്‍ പട്ടികയിലില്ല.ഒരു
പ്രതിനിധിയുടെ മരണവും ഉണ്ടായതോടെ വോട്ടവകാശം 99 ആയി. ഇതില്‍ 98 പേര്‍ വോട്ട് രേഖപ്പെടുത്തി.നിര്‍വാഹക സമതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം പൊതുയോഗം ചേര്‍ന്നാണ് ഭാരവാഹികളെ കണ്ടെത്തിയത്.