സന്നിധാനത്ത് പെയ്യുന്നത് ഈ മണ്ഡലകാലത്തെ ഏറ്റവും കനത്ത മഴ: തീര്‍ഥാടകര്‍ക്ക് നിയന്ത്രണങ്ങളില്ല

0 second read
0
0

ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള കനത്ത മഴ ഇന്നലെയും ഇന്നുമായി സന്നിധാനത്ത് പെയ്ത് തിമിര്‍ത്തു. ഇന്നലെ രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴ. ഇത് ഏറ്റവും കൂടിയ മഴയാണ്. ഇതേസമയം നിലയ്ക്കലില്‍ രേഖപ്പെടുത്തിയത് 73 മില്ലിമീറ്റര്‍ മഴ.

ഇന്ന് രാവിലെ 8.30 നും ഉച്ച 2.30 നും ഇടയില്‍ സന്നിധാനത്ത് 14.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതേസമയം സമയം നിലയ്ക്കലില്‍ 1.6 മില്ലിമീറ്ററും പമ്പയില്‍ 12.6 മില്ലിമീറ്ററും മഴ പെയ്തു. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടുമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന്
ശബരിമലയിലേക്കുള്ള കാനനപാതകളില്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാതകളില്‍ വഴുക്കല്‍ കാരണം തെന്നി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ഭക്തര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 3 മണിക്കുള്ള അറിയിപ്പുപ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തി. കൂടാതെ മറ്റ് 5 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി മാറ്റിവെച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടര്‍ 1.20 മീറ്റര്‍ ഉയര്‍ത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി മാറ്റിവെക്കുകയും ചെയ്തു.

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍

തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4…