
തിരുവല്ല: അമേരിക്കയിലെ ടെന്നസി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡോക്ടറേറ്റ് ഗവേഷണത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ഷെറിന്‍ സൂസന്‍ ചെറിയാനെ ബിജെപി പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
വാര്‍ഡ് മെമ്പര്‍ ടി.വി വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കല്‍ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ്. കുമാര്‍, സനില്‍കുമാരി, നേതാക്കളായ ജി. വേണുഗോപാല്‍, അനീഷ് ചന്ദ്രന്‍, വി.എം മാത്തുക്കുട്ടി എന്നിവര്‍ പങ്കെടുത്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കാരക്കല്‍ പണിക്കരു വീട്ടില്‍ ചെറിയാന്‍ സക്കറിയയുടെയും ഷേര്‍ളി ചെറിയാന്റെയും മകളായ ഷെറിന്‍ കോട്ടയം സി.എം.എസ് കോളജിലെ രസതന്ത്ര വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. രസതന്ത്ര വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് 2.7 കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.