
എടത്വ: ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യു.പി.സ്‌കൂള്‍ വാര്‍ഷികം നാളെ രാവിലെ 10.30ന് നടക്കും. പി.ടി.എ പ്രസിഡന്റ് കെ.ജെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കും.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തും. ഗ്രാമ പഞ്ചായത്ത് അംഗം ജീമോന്‍ ജോസഫ് സമ്മാനദാനം നിര്‍വഹിക്കും.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഹരീന്ദ്രനാഥ് തായങ്കരി, ചങ്ങങ്കരി ക്ഷേത്ര മേല്‍ശാന്തി മനു ആനന്ദ്, മുന്‍ പി.ടി.എ പ്രസിഡന്റ് കെ.എസ് മധുസുദനന്‍,, മുകേഷ് കെ.എം എന്നിവര്‍ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ എന്നിവര്‍ അറിയിച്ചു.