
റാന്നി: ഓട്ടോയും സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് മരിച്ചു. വെച്ചൂച്ചിറ കൃഷ്ണ കൃപയില്‍ സുകുമാരന്‍ നായര്‍(81) ആണ് മരിച്ചത്. വെച്ചൂച്ചിറ റോഡില്‍ കുന്നത്തിനും ഇടമണ്ണിനും ഇടയില്‍ സോബാര്‍ പള്ളിപ്പടിയിലാണ് അപകടം നടന്നത്. സുകുമാരന്‍ നായര്‍ സ്കൂട്ടറില്‍ വെച്ചൂച്ചിറക്ക് പോകുന്ന വഴി എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല വെച്ചൂച്ചിറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: രാധമ്മ വാഴപ്പള്ളില്‍. മക്കള്‍: സുരേഷ്,സുജ. മരുമക്കള്‍: രമ്യ,ജയന്.