നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് പരുക്ക്

0 second read
Comments Off on നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് പരുക്ക്
0

കോന്നി: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കല്‍ കോളേജിലെ രണ്ട് വനിതാ ജൂനിയര്‍ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കല്‍ കോളജില്‍ നിന്നും കോന്നിയിലേക്ക് വരുമ്പോള്‍ ഇുപതേക്കറിലേക്ക് തിരിയുന്ന റോഡിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡോ. അഷിത, ഡോ. വേണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

അഷിതയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് ആറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ സ്‌കുട്ടറില്‍ നിന്ന് ഇരുവരും തെറിച്ച് തോടിന്റെ കരയിലെ പൊന്തക്കാട്ടില്‍ ഒരു മണിക്കൂറോളം കിടന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത് അനുസരിച്ച് അവര്‍ എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിിരുന്നതിനാല്‍ തലയ്ക്ക് പരുക്കേറ്റില്ല. രണ്ടുപേരുടെയും കൈകളുടെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

ഡോ. അഷിതയെ പത്തനംതിട്ടയില്‍ നിന്നും മാതാപിതാക്കളെത്തി തിരുവനന്തപുരം എസ് ബി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡോ. വേണിയെ അമ്പലപ്പുഴയില്‍ നിന്നും ഭര്‍ത്താവ് എത്തി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …