പന്തളം: സെക്കന്‍ഡ് ഷോ കഴിഞ്ഞ് മടങ്ങിയ യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. പൂഴിക്കാട് തവളംകുളം സോമാലയത്തില്‍ വേണുവിന്റെ മകന്‍ വിഷ്ണു (ഉണ്ണിക്കുട്ടന്‍22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കീരുകുഴി സ്വദേശി അമലിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.40ഓടെ എംസി റോഡില്‍ കുരമ്പാല പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.
അടൂരില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്ന വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അജിതയാണ് മാതാവ്. സഹോദരന്‍:സിദ്ധാര്‍ത്ഥന്‍.