കോഴഞ്ചേരി: ആറാട്ടുപുഴ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഐഇഎല്‍ടിഎസ് അധ്യാപകന്‍ മരിച്ചു. കുമ്പനാട് വെള്ളിക്കര മാമണത്ത് എം.സി.സാമുവേലിന്റെ മകന്‍ ജിതിന്‍ സാമുവേല്‍ (26 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.
വിദേശത്തേക്ക് പോകാന്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് അപകടം. ട്രെയിനില്‍ ചെങ്ങന്നൂരില്‍ വന്നിറങ്ങിയപ്പോള്‍ കുമ്പനാടിനും കോഴഞ്ചേരിക്കും ബസ് ഉണ്ടായിരുന്നില്ല. സുഹൃത്ത് കുമ്പനാട് കടപ്ര സ്വദേശി എന്‍സണ്‍ ജോര്‍ജിനെ വിളിച്ചു വരുത്തി ആ ബൈക്കിലാണ് മടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി
പരുക്കേറ്റ എന്‍സനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടം നടന്ന് ഇരുവരും റോഡില്‍ കിടന്നിട്ടും അതു വഴി വന്ന വാഹനങ്ങള്‍ ഒന്നും നിര്‍ത്തിയില്ല. പിന്നാലെ എത്തിയ ചെങ്ങന്നൂര്‍ അഗ്‌നിശമന നിലയത്തിലെ വാഹനമാണ് ഇവരെ ആശുപതിയില്‍ എത്തിച്ചത്.അപ്പോഴേക്കും ജിതിന്‍ മരിച്ചു. മാതാവ്: ജിജി. സഹോദരന്‍:: ജസ്റ്റിന്‍. സംസ്‌കാരം ശനി ഉച്ചക്ക് ഒന്നിന് ഇരവിപേരൂര്‍ കമ്പനിമല ഫിലാഡല്‍ഫിയ ചര്‍ച്ച്
സെമിത്തേരിയില്‍.