
മല്ലപ്പള്ളി: മല്ലപ്പള്ളി-റാന്നി റോഡില്‍ അംബിപ്പടിക്ക് സമീപം സ്കൂട്ടര്‍ ടോറസിന് അടിയില്‍പ്പെട്ട് യുവാവ് തല്‍ക്ഷണം മരിച്ചു. പാടിമണ്‍ ഇലവനോലിക്കല്‍ ഓലിക്കല്‍ പാറയില്‍ ചാക്കോ വര്‍ഗീസ് മകന് ജിബിന്‍ ചാക്കോ വര്‍ഗീസ് (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം.
കരുവാറ്റ സ്നേഹാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം ജിബിന്‍ പൂര്‍ത്തിയാക്കിയിരുന്നു. കോളജില്‍ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അടുത്ത ആഴ്ച ചെന്നൈയില്‍ ജോലിക്ക് പോകാനിരിക്കുകയാണ് അപകടം. മാതാവ് മിനി നേഴ്സ് ബിലിവേഴ്സ്
ഹോസ്പിറ്റല്‍ തിരുവല്ല.
പിതാവ് ചാക്കോ വര്‍ഗീസ് തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റല്‍ ജീവനക്കാരനാണ്. സഹോദരന് ജൂഡിന് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മല്ലപ്പള്ളി ജോര്‍ജ് മാത്തന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പിന്നീട് സംസ്കരിക്കും. കീഴ്വായ്പൂര് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.