
പന്തളം: പിക് അപ് വാനുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരുക്കേറ്റു. മുടിയൂര്‍ക്കോണം വിജയലക്ഷ്മിവിലാസം രാധാകൃഷ്ണന്റെ മകന് ഹരി എന്ന് വിളിക്കുന്ന ആകാശ് (19) ആണ് മരിച്ചത്. കുരമ്പാല തെങ്ങു വിളയില്‍ അഭിജിത്തിനെ (19) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴം ഉച്ചയ്ക്ക് 12.30 ന് പന്തളം-മാവേലിക്കര റോഡില്‍ പൂളയില്‍ മുക്കിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികര്‍ പന്തളം ഭാഗത്തേക്ക് വരികയായിരുന്നു. വിജയലക്ഷ്മിയാണആകാശിന്റെ മാതാവ്. സഹോദരങ്ങള്‍: അജയ്, ആദര്‍ശ്. മൃതദേഹം അടുര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.