
പത്തനംതിട്ട: റിങ് റോഡില്‍ സ്‌റ്റേഡിയം ജങ്ഷന് സമീപം മാരുതി ജിമ്‌നി ജീപ്പും സ്‌കൂട്ടറും കൂട്ടിയിടച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നരിയാപുരം മാമൂട് വയല നോര്‍ത്ത് അനീഷ് ഭവനില്‍ പുഷ്പാംഗദന്റെ മകന്‍ പി. അനീഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 നാണ് അപകടം. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പത്തനംതിട്ട മൈജി ഷോറൂമിലെ ജീവനക്കാരനായിരുന്നു.