കോഴഞ്ചേരി: വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, ഒപ്പം ഉണ്ടായിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍. വല്ലന കോട്ട തട്ടാശേരില്‍ ബിജു ചാക്കോ (56)യാണ് മരിച്ചത്. മകള്‍ സിമി ബിജു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
രാവിലെ ഒന്‍പതരയോടെ കിടങ്ങന്നൂര്‍ കോട്ട മുളക്കുഴ റോഡില്‍ കിടങ്ങന്നൂര്‍ സെന്തോം മാര്‍ത്തോമ്മാ പള്ളി പാരിഷ് ഹാളിനു സമീപത്തായിരുന്നു അപകടം. വീട്ടില്‍ നിന്ന് മകളെയും കയറ്റി വന്ന സ്‌കൂട്ടര്‍ മുന്‍പേ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബിജുവിനെ ഓടിക്കൂടിയവര്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം: ശനിയാഴ്ച 11.30 ന് കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പെന്തക്കോസ്ത് സെമിത്തേരിയില്‍. ഭാര്യ: സിന്ധു, മകള്‍: സിജി.