
അടൂര്‍: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. തെറിച്ചു കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി. മണക്കാല ജനശക്തി നഗറില്‍ വൈകിട്ട് നാലരയോടെയാണ് സംഭവം. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ് കാണാതായത്. മണക്കാല പോളിടെക്‌നിക് കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനാണ്.
സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികള്‍ പറയുന്നു. ശക്തമായ ഒഴുക്കു കാരണം അനിലിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അടൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.