കോന്നി: നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറിന്റെ ഭിത്തിയില്‍ ഇടിച്ച് യാത്രക്കാരായ രണ്ടു പേര് കിണറ്റില്‍ വീണു. ഫയര്‍ ഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. നിസാര പരുക്കുകളോടെ രണ്ടു പേരും രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ പ്രമാടം പഞ്ചായത്ത് നാലാം വാര്‍ഡില്‍ കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം മുതുക്കാട്ടില്‍ അച്യൂതന് നായരുടെ വീടിന് മുന്നിലെ കിണറ്റിലാണ് വലഞ്ചുഴി സ്വദേശി സിറാജ്, മനോജ് എന്നിവര്‍ വീണത്. അമിത വേഗതയില്‍ വന്ന സ്കൂട്ടര്‍ കിണറിന്റെ ഭിത്തിയില്‍ ഇടിക്കുകയും രണ്ടു പേരും കിണറ്റില്‍ വീഴുകയുമായിരുന്നു.
പള്ളിക്ക് സമീപം 150 മീറ്റര്‍ അകലെയുള്ള ഉപറോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിന് താഴെയായിട്ടാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിലും കോന്നിയിലും നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി.
ഇരുവരെയും വേഗത്തില്‍ പുറത്തെത്തിച്ചു. ഇരുവര്‍ക്കും പരുക്കുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.