
റാന്നി: ഇട്ടിയപ്പാറ ചെത്തോങ്കരയില്‍ ഇരുചക്ര വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പഴവങ്ങാടി മുണ്ടകത്തില്‍ അലക്‌സ് ജേക്കബ് (52 ) ആണ് മരിച്ചത്. ചെത്തോങ്കര മര്‍ത്തോമ്മ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 7.30 നാണ് അപകടം ഉണ്ടായത്. ഇട്ടിയപ്പാറയില്‍ നിന്നും അലക്‌സ് വീട്ടിലേക്ക് ഇരുചക്ര വഹനത്തില്‍ വരുമ്പോള്‍ മന്ദമരുതി ഭാഗത്തു നിന്നും എതിരേ വന്ന കാര്‍ ഇടിച്ചാണ് അപകടം. പരുക്കേറ്റ അലക്‌സിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മര്‍ത്തോമ, താലൂക്ക് ആശുപത്രികളില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. സംസ്ഥാന പാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.