
പത്തനംതിട്ട: ഓയൂരിലെ പെണ്‍കുട്ടിയുടെ പിതാവ് ജോലിയുടെ ഭാഗമായി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തെന്മല എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലറക്കടവിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് റെജി. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി ആശുപത്രി അധികൃതര്‍ തന്നെ വാടകയ്ക്ക് എടുത്ത് നല്‍കിയിരിക്കുന്ന മുറിയില്‍ വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഇവിടെയുണ്ടായിരുന്ന റെജിയുടെ ഒരു ഫോണ്‍ പൊലീസ് പരിശോധിച്ച ശേഷം തിരികെ നല്‍കിയിട്ടുണ്ട്. മറ്റു ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അഞ്ചരയോടെ സംഘം തിരികെ മടങ്ങി.