വാടകവീട്ടില്‍ ചാരായം വാറ്റി വില്‍പ്പന: കോന്നിയില്‍ യുവാവ് അറസ്റ്റില്‍

0 second read
Comments Off on വാടകവീട്ടില്‍ ചാരായം വാറ്റി വില്‍പ്പന: കോന്നിയില്‍ യുവാവ് അറസ്റ്റില്‍
0

കോന്നി: ചാരായം വാറ്റിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേരിമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന തേക്കുതോട് സ്വദേശി തോപ്പില്‍ വീട്ടില്‍ പ്രവീണ്‍ പ്രമോദിനെ(30)യാണ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി. ബിനേഷും പാര്‍ട്ടിയും ചേര്‍ന്നു പിടികൂടിയത്. ഇയാളില്‍ നിന്ന് മൂന്നു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വീട്ടില്‍ ചാരായം വാറ്റി കരിങ്കല്‍ ക്വാറികളിലെ ജോലിക്കാര്‍ക്ക് രഹസ്യമായി എത്തിച്ചു കൊടുക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസര്‍ ഡി. അജയകുമാര്‍, സി.ഇ.ഓമാരായ എ.ഷെഹിന്‍, ചന്ദ്രദേവ്, ഇ. സന്ധ്യ, ഡ്രൈവര്‍ ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അയല്‍പക്കത്തുള്ള വയോധികയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കി: 1.40 ലക്ഷം രൂപയുടെ മാലയും കവര്‍ന്നു: പ്രതി അറസ്റ്റില്‍

കൂടല്‍:വയോധികയുടെ രണ്ടു പവന്റെ മാല കഴുത്തില്‍ നിന്നും പൊട്ടിച്ചോടിയ മോഷണം, കവര്‍ച്ച ഉള്‍പ്…