സ്‌കോര്‍പിയോയും പിക് അപ് വാനും കൂട്ടിയിടിച്ച് ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

0 second read
Comments Off on സ്‌കോര്‍പിയോയും പിക് അപ് വാനും കൂട്ടിയിടിച്ച് ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
0

ഗുവാഹത്തി: അസമില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. സ്‌കോര്‍പിയോ കാര്‍, ബൊലേറൊ പിക്അപ്പ് വാനുമായാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി ഗുവാഹത്തി ജലുക്ബാരി മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. അസം എന്‍ജിനീയറിങ് സ്‌കോര്‍പിയോ കാറില്‍ സഞ്ചരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥി മദ്യലഹരിയായിരുന്നുവെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അമിത വേഗത്തിലെത്തിയ സ്‌കോര്‍പിയോ കാര്‍ നിയന്ത്രണം വിട്ട് പിക്അപ്പ് വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോര്‍പിയോ കാറില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായ പരിക്കേറ്റ മൂന്ന് പേര്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …