ഉപരിപഠനത്തിന് ആഗ്രഹിച്ച കോഴ്‌സിന് ചേരാന്‍ കഴിയില്ല: മനോവിഷമം മൂലം പെണ്‍കുട്ടി തൂങ്ങി മരിച്ചു

0 second read
Comments Off on ഉപരിപഠനത്തിന് ആഗ്രഹിച്ച കോഴ്‌സിന് ചേരാന്‍ കഴിയില്ല: മനോവിഷമം മൂലം പെണ്‍കുട്ടി തൂങ്ങി മരിച്ചു
0

കോന്നി: പ്ലസ്ടു പാസായിട്ടും ആഗ്രഹിച്ച കോഴ്‌സിന് ഉന്നത പഠനത്തിന് ചേരാന്‍ കഴിയാത്ത വിഷമത്തില്‍ പതിനേഴുകാരി ജീവനൊടുക്കി. പ്രമാടം തെങ്ങുംകാവ് കൊച്ചുപ്ലാവിളയില്‍ ശശികുമാര്‍-ഉഷ ദമ്പതികളുടെ മകള്‍ ആദിത്യ ശശികുമാര്‍ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ മാസം പ്ലസ്ടു പാസായ ആദിത്യ ബി.എസ്.സി നഴ്‌സിങിന് പഠിക്കുവാനുള്ള ആഗ്രഹം അമ്മയെ അറിയിച്ചിരുന്നു.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം മറ്റേതെങ്കിലും കോഴ്‌സിന് ചേരുവാന്‍ അമ്മ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്രെ. നഴ്‌സിങ് കോഴ്‌സിന് ചേരുവാന്‍ കഴിയാത്ത വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ മുന്‍പ് അസുഖ ബാധിതനായി മരണപെട്ടതാണ്. അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്. കോന്നി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …